കോഴിക്കോട്: സ്ത്രീകളെ സൗഹൃദം നടിച്ച് ആഭരണങ്ങള്‍ കൊള്ളയടിക്കുന്ന സംഘം സജീവമെന്ന് പോലീസ്. ഇൗ സംഘത്തില്‍പ്പെട്ട രണ്ടുപേരെയാണ് ഇന്നലെ പോലീസ് കോഴിക്കോടുനിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പോലീസ് പിടികൂടിയ ചാലിയം പുതിയപുരയില്‍ മന്‍സൂര്‍ (24), വള്ളിക്കുന്ന് അരിയല്ലൂര്‍ വടക്കാപ്പുറത്ത് മുജീബ് (22) എന്നിവരെ ആഭരണം പണയം വച്ച കടലുണ്ടിയിലെ മുത്തൂറ്റ് ഫിനാന്‍സില്‍ എത്തിച്ച് തെളിവെടുത്തു.
മുന്‍പും ഇവര്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്പ്പെട്ടിട്ടുണ്ടേ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് കസബ പോലീസ് അറിയിച്ചു.സംഭവത്തക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭര്‍ത്താവ് ഉപേക്ഷിച്ച മലപ്പുറം തവന്നൂര്‍ സ്വദേശിനിയായ 40 കാരിയെ സൗഹൃദം നടിച്ച് ഇവര്‍ കോഴിക്കോട്ടേയ്ക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവരും വിധവകളുമായ സ്ത്രികളോട് സൗഹൃദം നടിച്ച് ആഭരണവും വിലപിടിപ്പുള്ള വസ്തുകളും കൈക്കലാക്കുയാണ് പതിവ്.
ചൊവ്വാഴ്ച്ച പരാതികാരിയെ കോഴിക്കോട് നഗരം കണിച്ചു നല്‍കാമെന്ന് പറഞ്ഞ് പ്രതികളില്‍ ഒരാളായ മന്‍സൂര്‍ പുതിയ സ്റ്റാന്‍ഡിലേക്ക് ഫോണില്‍ വിളിച്ചു വരുത്തി. പ്രതികളായ മണ്‍സൂറും മുജീബും ചേര്‍ന്ന് കോട്ടപ്പറന്പിനടുത്തുള്ള കേരള ഭവന് ലോഡ്ജില്‍ മുറിയെടുത്ത് സ്ത്രിയുടെ ആഭരണം കവര്‍ന്നു. ഒരൂ ലക്ഷത്തോളം രൂപ വില വരുന്ന നാല് പവന് മാലയും രണ്ട് ലോക്കറ്റും സ്ത്രിയുടെ കഴുത്തില്‍ നിന്നും ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു.
അക്രമത്തില്‍ യുവതിക്ക് കഴുത്തിനും കൈയ്ക്കും പരിക്കു പറ്റി. തുടര്‍ന്ന് യുവതിയെ ലോഡ്ജ് മുറിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. മാല മോഷണം പോയ വിവരം യുവതിയാണ് കസബ പോലീസില്‍ അറിയിച്ചത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ എസ്ഐ വി. സിജിത്തിന്റെ നേതൃത്വത്തില്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിയെടുത്ത മാല കടലുണ്ടിയിലെ മുത്തൂറ്റ് ഫിനാന്‍സില്‍ പണയം വെച്ചതായി പ്രതികള്‍ മൊഴി നല്കി. തുടര്‍ന്നാണ് ഇവിടെ എത്തിച്ച് തെളിവെടുത്തത്.