കാമുകനൊപ്പം ജീവിക്കാൻ സ്വന്തം മകളെ കൊന്ന കേസ്; വിധി ഇന്ന് പറ‍യാനിരിക്കെ ഒന്നാം പ്രതി ജയിലിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: ചോറ്റാനിക്കരയിൽ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. കേസിലെ ഒന്നാം പ്രതി രഞ്ജിത്ത് ജയിലിൽ വച്ച് വിഷം കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കേസിലെ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് രഞ്ജിത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്.

കേസിൽ അൽപസമയത്തിനകം എറണാകുളം പോക്സോ കോടതി വിധി പറയും. കേസിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2013 ഒക്ടോബർ 23നാണ് ഇവർ കുട്ടിയെ കൊലപ്പെടുത്തിയത്.

Related posts