നീലച്ചിത്രങ്ങളിൽ നിന്ന് ബോളിവുഡിലേക്ക് ചുവടുമാറ്റി പ്രേക്ഷകരുടെ ഇഷ്ടതാരമായ സണ്ണി ലിയോണിനു പിന്നാലെ മറ്റൊരു നീലച്ചിത്രതാരം കൂടി ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാനെത്തുന്നു. രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് എന്ന ചിത്രത്തിലൂടെയാണ് ബ്രിട്ടീഷ് പോൺ താരമായ മിയ മൽക്കോവ ബോളിവുഡിലെത്തുന്നത്.
സണ്ണി ലിയോണിനോടൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും മിയയോടൊപ്പമുള്ള അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് സംവിധായകൻ രാംഗോപാൽ വർമ പറയുന്നത്. ഈ മാസം 16ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങും.