കൂത്താട്ടുകുളം: കെഎസ്ആർടിസി കുടുംബ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. എറണാകുളം കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് മരിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ലഭിച്ചിരുന്ന കുടുംബ പെൻഷനായിരുന്നു തങ്കമ്മയുടെ ഏകവരുമാനം.
കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്താണ് തങ്കമ്മ താമസിച്ചിരുന്നത്.