തിരുവനന്തപുരം: കുമാരപുരം ചെന്നിലോട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമാരപുരം സ്വദേശിയാണ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയോട് യുവാവ് നടത്തിയ പ്രണയാഭ്യർഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് കഴിഞ്ഞ 9-ാം തീയതി യുവാവ് ഇവരുടെ വീടിനു സമീപത്തെി പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
ഇതു ഫലിക്കാതെ വന്നതോടെ കഴിഞ്ഞദിവസം കുമാരപുരം ഹയർസെക്കൻഡറി സ്കൂളിലേക്കു പോകുന്ന വഴി പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ഇയാൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പിതാവ് നൽകിയിരിക്കുന്ന പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനൊടുവിൽ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.