ഉപ്പുതറ: മദ്യക്കുപ്പികൊണ്ട് സഹൃത്ത് തലക്കടിച്ച് പരിക്കേൽപിച്ചതിനെ ത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയി ലായിരുന്ന യുവാവ് മരിച്ചു.മാട്ടുതാവളം കൊരട്ടിയിൽ രാജപ്പന്റെ മകൻ അനേഷ് (35) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ കൊല്ലം പിറവത്തൂർ രതീഷ് ഭവനിൽ സാജു (31) മദ്യക്കുപ്പിക്ക് അനേഷിന്റെ തലക്ക് അടിക്കുകയായിരുന്നുവെന്നാണു കേസ്.
കഴിഞ്ഞ ആറിനു കോട്ടയം കഞ്ഞിക്കുഴിയിൽ ഇവർ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. സാജുവിനെ സംഭവദിവസം രാത്രി നാഗന്പടത്തുനിന്നാണു പോലീസ് പിടികൂടിയത്. അനേഷിന്റെ സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ മാട്ടുതാവളം മങ്ങാട്ട്ശേരിൽ കുടുംബാംഗം. മക്കൾ: അഭിനവ്, ആരാധ്യ. അനേഷിന്റെ മാതാവ് കുഞ്ഞമ്മ.