കെ.കെ.രാമചന്ദ്രൻ നായർ എംഎൽഎയുടെ സംസ്കാരം ഇന്ന്; ഉയർച്ച താഴ്ചകൾ നിറഞ്ഞ കെ.​കെ.​ആ​റി​ന്‍റെ ജീ​വി​തത്തിലൂടെ

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​രു​ടെ സം​സ്കാ​രം ഇ​ന്ന് ചെ​ങ്ങ​ന്നൂ​ർ ആ​ലാ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ക​ര​ൾ രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.15ഓ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ആ​ലാ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​സ്കാ​രം.

ഇ​ന്നു രാ​വി​ലെ തി​രു​വന​ന്ത​പു​രം വി​ജെ​ടി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹം വി​ല​പ​യാ​ത്ര​യാ​യി എം.​സി.​റോ​ഡി​ലൂ​ടെ പ​ന്ത​ള​ത്ത് എ​ത്തി​ച്ചേ​രും. അ​വി​ടെ​നി​ന്ന് സി​പി​എം നേ​താ​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ചaെ​ങ്ങ​ന്നൂ​ർ ഏ​രി​യ ക​മ്മ​റ്റി ഓ​ഫീ​സി​ലും ചെ​ങ്ങ​ന്നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​ന​ത്തും പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മാ​ണ് ആ​ലാ​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക. വീ​ട്ടി​ൽ സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

മൂ​ന്നു മാ​സ​ക്കാ​ല​മാ​യി ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​നന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം കൂടിയതിനെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31ന് ​ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 2016 മേ​യി​ൽ ന​ട​ന്ന അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നു​ള്ള നി​യ​മ​സ​ഭ സാ​മാ​ജി​ക​നാ​കു​ന്ന​ത്. എം​എ​ൽ​എ ആ​യി​രു​ന്ന പി.​സി.​വി​ഷ്ണു​നാ​ഥി​നെ​യാ​ണ് 7983 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

2001ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ലെ ശോ​ഭ​ന ജോ​ർ​ജി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ​ലാ​പ്ര​ശാ​ന്ത് ഭ​വ​നി​ൽ(​ഭാ​സ്ക​ര വി​ലാ​സം) പ​രേ​ത​രാ​യ ക​രു​ണാ​ക​ര​ൻ നാ​യ​ർ -ഭാ​ര​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1952 ഡി​സം​ബ​ർ ഒ​ന്നി​ന് ജ​നി​ച്ച രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ആ​ലാ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ നി​ന്നും ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജി​ൽ പ്രീ ​ഡി​ഗ്രി​യും പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ളേ​ജി​ൽ നി​ന്നും ധ​ന​ത​ത്വ ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി.

തി​രു​വ​നന്ത​പു​രം ഗ​വ. ലോ ​കോ​ള​ജി​ൽ നി​ന്നാ​ണ് നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​സ്എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​ടി​യ​ന്തി​രാ​വ​സ്ഥ​യ്ക്ക് എ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​സ് എ​ഫ്ഐയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഫീ​സ് ഏ​കീ​ക​ര​ണ സ​മ​ര​ത്തി​ൽ ലാ​ത്തി​യ​ടി​യി​ലും ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​നന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു.

ലോ​ കോ​ള​ജ് യൂ​ണി​റ്റ് സ്രെ​ട്ട​റി, തി​രു​വന​ന്ത​പു​രം താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​മ്മ​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1977ൽ ​ലോ കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു. 1979 മു​ത​ൽ ചെ​ങ്ങ​ന്നൂ​രി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ചെ​ങ്ങ​ന്നൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, സി​പി​എം താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​മ്മ​റ്റി​അം​ഗം, ഡി​വൈ​എ​ഫ്ഐ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ യൂ​ണി​യൻ ഏ​രി​യ സെ​ക്ര​ട്ട​റി, താ​ലൂ​ക്ക് ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്, പു​ലി​യൂ​ർ ബി​ഡി​സി ചെ​യ​ർ​മാ​ൻ, ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​രു​ന്നു.​

നി​ല​വി​ൽ മാ​ന്നാ​ർ അ​ലി​ൻ​ഡ് സ്വി​ച്ച്ഗി​യ​ർ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ(​സി​ഐ​റ്റി​യു) പ്ര​സി​ഡ​ന്‍റ്, അ​ലി​ൻ​ഡ് ആ​ൾ ഇ​ന്ത്യ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ, ചെ​ങ്ങ​ന്നൂ​ർ സ​ർ​ഗ​വേ​ദി പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ക്കു​കയായിരുന്നു.
വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കാ​ല​ത്ത് പ​ന്ത​ളീ​യ​ൻ എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യി​രു​ന്നു. ഭാ​ര്യ പൊ​ന്നു​മ​ണി റാ​ന്നി കോ​ട്ടാ​ങ്ങ​ൽ ഇ​ട​ത്ത​റ കു​ടും​ബാം​ഗ​മാ​ണ്. മ​ക​ൻ: പ്ര​ശാ​ന്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​സ്ക​ര​ൻ നാ​യ​ർ, ര​ത്ന​മ്മ, ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, ശോ​ഭ​ന കു​മാ​രി, പ​രേ​ത​നാ​യ വി​ജ​യ​കു​മാ​ര കാ​ര​ണ​വ​ർ.

കെ.​കെ.​ആ​റി​ന്‍റെ ജീ​വി​തം ഉയർച്ച താഴ്ചകൾ നിറഞ്ഞത്
ചെ​ങ്ങ​ന്നൂ​ർ: നി​ന​ച്ചി​രി​ക്കാ​തെ കൈ​നി​റ​യെ ഭാ​ഗ്യം കൈ​വ​രു​ന്പോ​ഴും തു​ട​ർ​ന്ന് ദൗ​ർ​ഭാ​ഗ്യ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര​ത​ന്നെ സം​ഭ​വി​ച്ച രാ​ഷ്ട്രീ​യ​ജീ​വി​ത​മാ​യി​രു​ന്നു കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എം​എ​ൽ​എ​യു​ടേ​ത്.പ​തി​റ്റാ​ണ്ടു​ക​ൾ പൊ​തു​രം​ഗ​ത്ത് നി​റ​ഞ്ഞു നി​ന്നി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ഉ​യ​ർ​ച്ച​താ​ഴ്ച​ക​ൾ ഇ​ട​ക​ല​ർ​ന്ന​താ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ച രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ഒ​ര​വ​സ​ര​ത്തി​ൽ പാ​ർ​ട്ടി​യി​ൽ തീ​രെ ത​ഴ​യ​പ്പെ​ട്ട​പ്പോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ മ​ട്ടി​ലാ​യി​രു​ന്നു. അ​തി​നു​ശേ​ഷം എം​എ​ൽ​എ ആ​യി മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം കൈ​വ​ന്നു.

2001ൽ ​ആ​ദ്യ​ഘ​ട്ട​ത്തി​ലെ തോ​ൽ​വി​ക്ക് ശേ​ഷം രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ലേ​ക്ക്. 15 വ​ർ​ഷ​ക്കാ​ല​ത്തി​ന് ശേ​ഷം വീ​ണ്ടും നി​ന​ച്ചി​രി​ക്കാ​തെ എം​എ​ൽ​എ ആ​യി മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. വി​ജ​യി​ച്ച ശേ​ഷം മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ​ത​ന്നെ കാ​ല​യ​വ​നി​ക​യി​ൽ മ​റ​ഞ്ഞു. ഇ​ന്ന​ത്തെ​പ്പോ​ലെ സു​ഗ​മ​മാ​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​പ്രാ​പ്യമാ​യി​രു​ന്ന കാ​ല​ത്ത് യൗ​വ​ന പ്രാ​യ​ത്തി​ൽ ത​ന്നെ 14 വ​ർ​ഷ​ക്കാ​ല​മാ​ണ് തു​ട​ർ​ച്ച​യാ​യി കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പാ​ർ​ട്ടി​യു​ടെ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​ന്ന​ത്തെ ചെ​ങ്ങ​ന്നൂ​ർ, മാ​ന്നാ​ർ ഏ​രി​യ ക​മ്മ​റ്റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ള്ള​ക്കാ​ലി മു​ത​ൽ വെ​ണ്മ​ണി​വ​രെ​യു​ള്ള വ​ലി​യ മേ​ഖ​ല ത​ന്നെ​യാ​യി​രു​ന്നു കെ.​കെ.​ആ​റി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ പാ​ർ​ട്ടി​യു​ടെ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ മൂ​ലം അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ൽ വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യാ​തെ പോ​യി. അ​ത് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ​മാ​യി. അ​ന്ത​രി​ച്ച കെ.​ജി.​ശ​ങ്ക​ര​പ്പി​ള്ള​യ്ക്ക് ശേ​ഷം പാ​ർ​ട്ടി​യെ ദീ​ർ​ഘ​കാ​ലം ചെ​ങ്ങ​ന്നൂ​രി​ൽ ന​യി​ച്ച നേ​താ​വാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. സി​പി​എം ജി​ല്ലാ ക​മ്മ​റ്റി അം​ഗ​മാ​യും ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

2001ൽ ​ശോ​ഭ​ന ജോ​ർ​ജി​നോ​ട് 1425 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ട രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ രാ​ഷ്ട്രീ​യ വ​ന​വാ​സം ന​യി​ച്ചു വ​ന്ന വേ​ള​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​യാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. പാ​ർ​ട്ടി​യി​ലെ ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തി​ന് ശു​ഭ​പ്ര​തീ​ക്ഷ ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​ലം വ​ന്ന​പ്പോ​ൾ ഏ​ഴാ​യി​ര​ത്തി​ൽ പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ജ​യി​ക്കു​ന്ന​ത്.

അ​ങ്ങ​നെ നീ​ണ്ട 46 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സി​പി​എം സ്ഥാ​നാ​ർ​ത്ഥി ചെ​ങ്ങ​ന്നൂ​രി​ൽ ജ​യി​ക്കു​ന്ന​ത്. 1970ൽ ​ഏ​റ്റ​വും ഒ​ടു​വി​ൽ സി​പി​എ​മ്മി​ന്‍റെ പി.​ജി.​പു​രു​ഷോ​ത്ത​മ​ൻ പി​ള്ള​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് മു​ൻ​പ് ജ​യി​ച്ച സി​പി​എം സ്ഥാ​നാ​ർ​ത്ഥി.

2016ൽ ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ജ​യി​ച്ച​തി​ന് ശേ​ഷം പ്രാ​യം പോ​ലും പ​രി​ഗ​ണി​ക്കാ​തെ മ​ണ്ഡ​ല​ത്തി​ൽ ഉ​ട​നീ​ളം ഓ​ടി​ന​ട​ന്ന് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്പോ​ഴാ​ണ് ആ​ക​സ്മി​ക​മാ​യി രോ​ഗ ബാ​ധി​ത​നാ​കു​ന്ന​തും പെ​ട്ട​ന്ന് ത​ന്നെ കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ലേ​ക്ക് മ​റ​ഞ്ഞ​തും.

Related posts