മുടി കൊഴിച്ചില്‍ പോലെ ആണ് പെണ് വ്യത്യാസമില്ലാതെ ആളുകളെ വേദനിപ്പിക്കുന്ന മറ്റൊരു പ്രതിഭാസം ഇല്ല. കടുത്ത മുടിക്കൊഴിച്ചിലില്‍ മനം നൊന്ത് അടുത്തിടെ ഒരു ഐടി ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു എന്നു പറയുമ്പോള്‍ മനസിലാക്കാം ഈ വിഷയം എത്ര ഗൗരവമേറിയതാണെന്ന്. എന്നാല്‍ ഈയൊരു സാഹചര്യത്തില്‍ ഒരു വനിത പ്രകടിപ്പിച്ച അസാമാന്യ ധൈര്യമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
കെനീഷ ബെല്‍ എന്ന അധ്യാപികയാണ് വിധിയെ മറികടന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. സ്ഥിരമായ മുടി കൊഴിയുന്ന രോഗമാണ് കെനീഷിക്ക്. മുടി കൊഴിഞ്ഞ്, കൊഴിഞ്ഞ് അധ്യാപികയുടെ തല മൊട്ടയായി തുടങ്ങി. മൊട്ടത്തല ആയെന്ന് കരുതി തളര്‍ന്നിരിക്കുകയല്ല ഈ അധ്യാപിക. മൊട്ടത്തലയില് ഹെന്ന പുരട്ടിയാണ് കെനീഷയുടെ പരീക്ഷണം.
മുടി കൊഴിയുന്നതില്‍ സങ്കടപ്പെടുന്നവരെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് കെനീഷ തലയില്‍ ഹെന്നയില്‍ പരീക്ഷണം നടത്തുന്നത്. കെനീഷ ഹെന്ന ചാര്‍ത്തുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. മാത്രമല്ല, തന്റെ അനുഭവത്തെക്കുറിച്ച് ഒന്നരമിനിറ്റ് നീളുന്ന വീഡിയോയില്‍ കെനീഷ വിവരിക്കുന്നുമുണ്ട്.
Why this woman is covering her bald head with henna. pic.twitter.com/rvCZNzbeAU
— Al Jazeera English (@AJEnglish) January 9, 2018