എല്ലാത്തിനും പിന്നിൽ അധ്യാപകർ..!  ഒരു മെഡൽ എന്ന സ്വപ്നവുമായി എത്തിയവരുടെ മടക്കം 23 മെഡലുകളുമായി ; സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ഒ​ളിം​പി​ക്‌​സിൽ മു​ക്കം മാ​മ്പ​റ്റ പ്ര​തീ​ക്ഷ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളാണ് ഉഗ്രവിജയവുമായി മടങ്ങിയത്

 

മു​ക്കം: സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ഒ​ളിം​പി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ 23 മെ​ഡ​ലു​ക​ള്‍ വാ​രി​ക്കൂ​ട്ടി മു​ക്കം മാ​മ്പ​റ്റ പ്ര​തീ​ക്ഷ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ കാ​യി​ക മാ​മാ​ങ്ക​ത്തി​ലാ​ണ് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി മു​ക്ക​ത്തു​കാ​രു​ടെ മ​ട​ക്കം.

ഇ​ല്ലാ​യ്മ​ക​ള്‍​ക്കി​ട​യി​ലും പ്ര​തീ​ക്ഷ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ​ലി​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് വേ​ദി​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ല​ക്ഷ്മി ബാ​യ് നാ​ഷ​ണ​ല്‍ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ (എ​ല്‍ എ​ന്‍​സി​പി​ഇ) അ​ന്താ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ഒ​ളിം​പി​ക്‌​സി​ല്‍ ഒ​രു മെ​ഡ​ല്‍ നേ​ടു​ക എ​ന്ന​ത്. എ​ന്നാ​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ളോ ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ ഒ​രു മെ​ഡ​ല്‍ നേ​ടു​ക​യെ​ന്ന സ്വ​പ്നം എ​ങ്ങ​നെ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക ത​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​ധ്യാ​പ​ക​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ല്‍ യാ​തൊ​രു​വി​ധ ആ​ധു​നി​ക പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തെ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടേ​യും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും മ​ന​ക്ക​രു​ത്തി​ല്‍ മാ​ത്രം തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ പ്ര​തീ​ക്ഷ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​ടി​യ​ത് നാ​ല് സ്വ​ര്‍​ണ​വും മൂ​ന്ന് വെ​ള്ളി​യും 16 വെ​ങ്ക​ല​വു​മാ​ണ്. ട്രാ​ക്ക് സ്യൂട്ട് പോ​ലും വാ​ങ്ങാ​ന്‍ നി​വൃ​ത്തി​യി​ല്ലാ​ത്ത ത​ങ്ങ​ള്‍ അ​ന്താ​രാ​ഷ്ട്ര സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ കൊ​യ്‌​തെ​ടു​ത്ത മെ​ഡ​ലു​ക​ള്‍ അ​ധി​കാ​രി​ക​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ശ്ര​ദ്ധ​യി​ല്‍ പ​തി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍.

അ​മ​ല്‍ നേ​ടി​യ 50 മീ​റ്റ​റി​ലെ സ്വ​ര്‍​ണ്ണ​ത്തോ​ടെ​യാ​യി​രു​ന്നു മെ​ഡ​ല്‍ വേ​ട്ട​യ്ക്ക് തു​ട​ക്കം. ഷം​സീ​ര്‍ , സി.​കെ ജ​സീ​ല, അ​രു​ണ്‍ , സി.​കെ ഹ​സീ​ന, ആ​ദ​ര്‍​ശ്, മു​ഹ​മ്മ​ദ് ഹാ​രി​സ്, വൈ​ഷ്ണ​വ്, ആ​ല്‍​ബി​ന്‍ വി​ന്‍​സ​ന്‍റ്, ഇ. ​വി​പി​ന്‍, പി. ​ജ​സീ​ല, വി​ഷ്ണു, ബാ​സി​ത്, ജോ​ണ്‍ ഫി​ലി​പ്പ്, ഷം​ന എ​ന്നി​വ​രാ​ണ് മെ​ഡ​ല്‍ നേ​ടി​യ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍ .

പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു നി​ന്ന ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ത​ങ്ങ​ളെ ഒ​രു​ക്കി​യെ​ടു​ത്ത അ​ധ്യാ​പ​ക​രാ​ണ് ഈ ​വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ഷീ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രാ​യ കെ. ​പ്ര​മീ​ള, ജ​സ്‌​ന, കെ.​സി. ഉ​ഷ, പു​ഷ്പ​വ​ല്ലി, ഷാ​ബു, ഷോ​ബി​ത എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Related posts