കൊച്ചി: ഒരു പാർട്ടിയുടെയും എംഎൽഎമാരെ എൻസിപിയിൽ ചേർത്ത് മന്ത്രിയാക്കാൻ നീക്കം നടക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ.
ഇക്കാര്യം ചർച്ച ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് വരുന്ന വാർത്തകൾ തികച്ചും ഭാവനാസൃഷ്ടികൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാംപെയ്ൻ നടന്നുവരികയാണ്. ഈ സമയത്ത് പാർട്ടിയിലേക്ക് ആർക്കും വരാമെന്നും അദ്ദേഹം പറഞ്ഞു.
എൻസിപിയിൽ നേതൃമാറ്റം ഉടൻ ഉണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം സമ്മേളനത്തോടയാകും ഇതുണ്ടാവുകയെന്നും ഇനിയൊരിക്കൽ കൂടി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും വ്യക്തമാക്കി.