മാതാപിതാക്കളുടെ നിണം വീണു നനഞ്ഞ മണ്ണില്‍ വീണ്ടും കാല്‍ പതിപ്പിച്ച് മോഷെ ഹോള്‍സ്‌ബെര്‍ഗ്; അതും നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം

ന്യൂഡല്‍ഹി:മുംബൈ ഭീകരാക്രമണത്തില്‍ നഷ്ടമായ മാതാപിതാക്കളുടെ ചോര വീണു നനഞ്ഞ ഭൂമിയില്‍ മോഷെ ഹോള്‍സ്‌ബെര്‍ഗ് വീണ്ടും കാലുകുത്തി. 2008ലെ മുംബൈ ഭീകരണാക്രമണത്തിലാണ് മോഷെയ്ക്ക് തന്റെ മാതാപിതാക്കളെ നഷ്ടമായത്. ദക്ഷിണ മുംബൈയിലെ ചബാദ് ഹൗസിലെ ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ മുത്തശ്ശി സാന്ദ്രാ സാമുവല്‍ രക്ഷപ്പെടുത്തിയ അന്നത്തെ രണ്ടു വയസ്സുകാരന് ഇപ്പോള്‍ 11 വയസ്സുണ്ട്.

രാവിലെ 8.15 നായിരുന്നു ടെല്‍ അവീവില്‍ നിന്നും മോഷേ കയറിയ വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. മാതാവ് അവനെ അവസാനമായി ചുംബിക്കുകയും പിതാവ് അവസാനമായി ആലിംഗനം ചെയ്യുകയും ചെയ്ത വീട്ടിലേക്ക് അവന്‍ തിരിച്ചു വരുന്നു. വീട്ടിലേക്കുള്ള അവന്റെ മടങ്ങിവരവ് വികാര നിര്‍ഭരമാണെന്ന് മുത്തച്ഛന്‍ റാബി കോസ്ലോവ്സ്‌കി പറയുന്നു. മോഷേയ്ക്ക് ഒപ്പം അവനെ തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയ സാന്ദ്രാ സാമുവലും ഉണ്ടായിരുന്നു. ഇസ്രായേല്‍ വിശേഷ പൗരത്വം നല്‍കിയതിനെത്തുടര്‍ന്ന് സാന്ദ്ര ഇപ്പോള്‍ ഇസ്രായേലിലാണ് താമസിക്കുന്നത്.

മോഷേയുടെ സന്ദര്‍ശനത്തിന് ഇസ്രായേലിന്റെയും ഇന്ത്യയുടേതുമായ 100 സുരക്ഷാ ഉദ്യോഗസ്ഥരെയായിരുന്നു വിന്യസിപ്പിച്ചിരുന്നത്. പതിമൂന്നാം വയസ്സില്‍ വീട്ടിലേക്ക് വീണ്ടുമെത്താന്‍ തീരുമാനിച്ചിരുന്ന മോഷേ വരവ് നേരത്തേ ആക്കിയതിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം ആയിരുന്നു. വ്യാഴാഴ്ച മോഷേയ്ക്ക് 11 വയസ്സ് തികയുമ്പോള്‍ പുതിയതായി സന്ദര്‍ശിക്കുന്ന കൊളാബയിലെ ഈ കെട്ടിടം നവീകരിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും കൂട്ടക്കൊലയുടെ ഓര്‍മ്മകള്‍ നില നില്‍ക്കുന്ന വെടിയേറ്റ പാടുകള്‍ അങ്ങിനെ തന്നെ നിര്‍ത്തിയിട്ടുണ്ട്. തെരുവിലെ കടകളെല്ലാം അറഞ്ഞു തന്നെ കിടക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേലില്‍ മോഷേയുടെ കുടുംബത്തെ സന്ദര്‍ശിച്ച മോഡിയുടെ ക്ഷണ പ്രകാരമാണ് മോഷേ മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പം മുംബൈയിലേക്ക് വീണ്ടും വന്നത്. അച്ഛന്റെയും അമ്മയുടെയും ചോര വീണ മണ്ണിലേക്ക്. ചബാദ് ഹൗസില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയപ്പോള്‍ മരിച്ചുവീണ മാതാപിതാക്കള്‍ക്കിടയില്‍ നിന്നും മോഷേയെ രക്ഷപ്പെടുത്തി എടുത്തുകൊണ്ട് ഓടിയത് വീട്ടിലെ ജോലിക്കാരിയായിരുന്ന സാന്ദ്രാ സാമുവലായിരുന്നു.

Related posts