സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും മതിലുചാട്ടം സൂര്യയ്ക്ക് അറിയാമെന്ന് തെളിഞ്ഞിരിക്കുകയാണ്. താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശില്‍ എത്തിയപ്പോഴാണ് സംഭവം. ഗ്യാങ് എന്ന പേരിലാണ് സിനിമ ആന്ധ്രയില്‍ റിലീസ് ചെയ്തിരിക്കുന്നത്.
നടന്റെ സുരക്ഷയ്ക്കായി ജീവനക്കാരുണ്ടായിരുന്നെങ്കിലും ആരാധകര്‍ തിങ്ങി നിറഞ്ഞതോടെ സൂര്യക്ക് മറ്റ് മാര്‍ഗമില്ലാതെയായി. തിയേറ്ററിനകത്ത് ആളുകളോട് സംസാരിക്കാന്‍ കയറിപ്പോഴും ആളുകളുടെ തള്ളിക്കയറ്റം കൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം പുറത്തേക്ക് എത്തിയതും ആളുകള്‍ സൂര്യയെ ഒന്നു തൊടാനായി ഓടിക്കൂടാന്‍ തുടങ്ങിയതും. മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് താരം പൂട്ടിയിട്ടിരുന്ന ഗെയ്റ്റ് ചാടികടന്നത്. വീഡിയോ കാണാം…