നടി ഭാവനയുടെ വിവാഹത്തിയതിയില് ഒടുവില്‍ തീരുമാനമായി. ഈ മാസം 22ന് തൃശൂരില്‍ വച്ചാണ് കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹം. തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്വെന്ഷന് സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. അന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്വെന്ഷന് സെന്ററില്‍ സിനിമാ- രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.
നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെക്കാനിടയായത്. അത് വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം വേണ്ടെന്നു പറഞ്ഞതായി പ്രചരിച്ച വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും അനുജന് വ്യക്തമാക്കി. വിവാഹശേഷം ഭാവന ബംഗളൂരുവിലേക്ക് പോകും.