മീര ജാസ്മിനെ അടുത്തു തന്നെ വെള്ളിത്തിരയിൽ കാണാൻ പറ്റുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. 2016-ൽ പുറത്തിറങ്ങിയ പത്തുകൽപ്പനകളായിരുന്നു മീരജാസ്മിൻ അവസാനമായി അഭിനയിച്ച ചിത്രം.
നിരവധി കഥകൾ കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ ഏതെങ്കിലു ചിത്രം ചെയ്യാൻ സമ്മതിച്ചതായുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
നായിക പ്രാധാന്യമുള്ള ചിത്രവുമായി ആയിരിക്കും മീര വീണ്ടും സിനിമ ലോകത്ത് സജീവമാകുകയെന്നാണ് കേൾക്കുന്നത്. ഫെബ്രുവരിയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് മീരയോട് അടുത്ത വൃത്തം നൽകുന്ന സൂചന.