തിരുവനന്തപുരം: ചൈന അനൂകൂല പ്രസംഗത്തിൽ കോടിയേരി ബാലകൃഷ്ണനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ഖജനാവ് കാലിയാക്കിയ സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ നൽകുന്ന പണം പദ്ധതികൾക്ക് കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും കുമ്മനം ആരോപിച്ചു.
ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കുമ്മനം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കുമ്മനം അറിയിച്ചത്.