കണ്ണൂർ: കണ്ണൂരിൽനിന്ന് ഐഎസിൽ ചേർന്ന വളപട്ടണം സ്വദേശി സിറിയയിൽ കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. വളപട്ടണം മന്ന സ്വദേശി മനാഫ് (27) ആണ് മരിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പി.പി. സദാനന്ദന് വിവരം ലഭിച്ചത്.
കണ്ണൂരിൽനിന്നു 15 പേരാണ് ഐഎസിൽ ചേർന്നത്. ഇതിൽ അഞ്ചുപേർ സിറിയയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. അഞ്ചുപേരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ്ചെയ്തിരുന്നു. അഞ്ചുപേർ ഐഎസിനുവേണ്ടി സിറിയയിൽ പോരാടുന്നുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.