തന്നെ സെക്‌സ് സിനിമയിലെ നായികയെന്ന് അധിക്ഷേപിച്ച സംവിധായകന്‍ കമലിന് മാന്യമായ മറുപടി നല്കി വിദ്യാ ബാലന്‍

മാധവികുട്ടിയുടെ ജീവിത കഥ പറയുന്ന ആമി എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ തന്റെ പ്രതികരണം വ്യക്തമാക്കി വിദ്യാ ബാലന്‍. എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക് സംവിധായകന്‍ കമലിനോട് മറുപടി പറയാന്‍ തുനിയുന്നില്ലെന്ന് വിദ്യബാലന്‍ പറഞ്ഞു. താന്‍ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളെ ചൊല്ലിയാണെന്നും വിദ്യ വ്യക്തമാക്കി.

ആദ്യം സിനിമയില്‍ മാധവികുട്ടിയായി വേഷമിടാന്‍ കമല്‍ സമീപിച്ചത് വിദ്യബാലനെയായിരുന്നു. പിന്നീട് അവര്‍ പിന്മാറുകയും ചെയ്തു. തുടര്‍ന്നാണ് മഞ്ജു വാര്യരെ ആ കഥാപാത്രം ഏല്‍പ്പിക്കുന്നത്. സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഒര മാഗസീന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ സിനമയില്‍ നിന്നും പിന്മാറിയത് നന്നായി എന്നും, ഇല്ലെങ്കില്‍ സിനിമയില്‍ ലൈംഗീക രംഗങ്ങള്‍ കടന്ന് വരുമായിരുന്നും എന്നും അഭിപ്രായപ്പെട്ടിരുന്നു.

Related posts