മെൽബൺ: റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു. ജർമനിയുടെ ജാൻ ലെന്നാർഡ് സ്ട്രഫിനെയാണ് ഫെഡറർ മറികടന്നത്. രണ്ടാം സീഡായ ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്ട്രഫിനെ പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 6-4, 7-6 (7-4). അഞ്ചുതവണ ചാമ്പ്യനായ ഫെഡറർ മൂന്നാം റൗണ്ടിൽ ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്ക്വെറ്റിനെ നേരിടും.
എന്നാൽ സ്വിസ് താരം സ്റ്റാൻ വാവറിങ്ക രണ്ടാം റൗണ്ടിൽ പുറത്തായി. യുഎസിന്റെ ടെന്നീസ് സാൻഡ്ഗ്രെൻ ആണ് വാവറിങ്കയെ പരാജയപ്പെടുത്തിയത്. സ്കോർ: 6-2, 6-1, 6-4.