സ​ന്തോ​ഷ് ട്രോ​ഫി: കേ​ര​ളം ആ​ന്ധ്ര​യെ ഏ​ഴു ഗോ​ളി​ന് ത​ക​ർ​ത്തു

ബം​ഗ​ളൂ​രു: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് ഗം​ഭീ​ര തു​ട​ക്കം. യോ​ഗ്യ​താ റൗ​ണ്ടി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​നെ കേ​ര​ളം ഏ​ഴു ഗോ​ളി​ന് ത​ക​ർ​ത്തു. രാ​ഹു​ൽ കെ.​പി​യും അ​ഫ്ദാ​ലും ര​ണ്ട് ഗോ​ളു​ക​ൾ വീ​തവും സ​ജി​ത് പൗ​ലോ​സ്, വി​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി.

ഒ​രു ഗോ​ൾ ആ​ന്ധ്ര​യു​ടെ സിം​ഗം​പ​ള്ളി വി​നോ​ദി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ന്‍റെ രൂ​പ​ത്തി​ലാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ അ​ടു​ത്ത മ​ത്സ​രം ത​മി​ഴ്നാ​ടി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

 

Related posts