അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പത്തിരി കച്ചവടക്കാരന്;  സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി നടക്കുന്നതിനിടെയാണ്  അ​ബ്ദു​ൾ ക​രീമിനെ  ഭാഗ്യദേവത കടാക്ഷിച്ചത്

ആ​ല​ത്തൂ​ർ: ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത അ​ക്ഷ​യ ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം​സ​മ്മാ​ന​മാ​യ 50 ല​ക്ഷം പ​ത്തി​രി ക​ച്ച​വ​ട​ക്കാ​ര​ന്.
കാ​വ​ശേ​രി ആ​ന​മാ​റി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ആ​ല​ത്തൂ​ർ പ​ള്ളി​പ്പ​റ​ന്പി​ലെ അ​ബ്ദു​ൾ ക​രീ​മാ​ണ് ഭാ​ഗ്യ​വാ​ൻ. ആ​ല​ത്തൂ​ർ മെ​യി​ൻ റോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ജ​യ​കു​മാ​ർ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ​നി​ന്നെ​ടു​ത്ത എ.​പി. 224946 എ​ന്ന ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം.

കൈ​പ്പ​ത്തി​രി ഉ​ണ്ടാ​ക്കി ക​ട​ക​ളി​ൽ വി​ൽ​ക്കു​ന്ന ജോ​ലി​യാ​ണ് അ​ബ്ദു​ൾ ക​രീ​മി​ന്. നേ​ര​ത്തേ ഉ​ന്തു​വ​ണ്ടി​യി​ൽ ചാ​യ​ക്ക​ച്ച​വ​ട​മാ​യി​രു​ന്നു. സ്വ​ന്ത​മാ​യൊ​രു വീ​ടു​വാ​ങ്ങാ​ൻ അ​ഡ്വാ​ൻ​സ് കൊ​ടു​ത്ത് ബാ​ക്കി പ​ണം സം​ഘ​ടി​പ്പി​ക്കാ​ൻ നെ​ട്ടോ​ട്ട​മോ​ടു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ഗ്യ​ക​ടാ​ക്ഷം. ഭാ​ര്യ: റ​ഷീ​ദ. മ​ക​ൻ:​സു​ബൈ​ർ. മ​ക​ൾ മു​ബീ​ന വി​വാ​ഹി​ത​യാ​ണ്. വെ​വ്വേ​റെ സീ​രി​യ​ലി​ലു​ള്ള ഇ​തേ ന​ന്പ​രു​ക​ളി​ലു​ള്ള 12 ടി​ക്ക​റ്റ് സെ​റ്റാ​യി എ​ടു​ത്തി​ട്ടു​ള്ള​തി​നാ​ൽ സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യ10,000 രൂ​പ​വീ​തം 1,10,000 രൂ​പ​യും ക​രീ​മി​നു ല​ഭി​ക്കും.

Related posts