​ഒരു ഓ​വ​റി​ൽ 37 റ​ൺ​സ്; ജെ​പി ഡു​മി​നി​ക്ക് റി​ക്കാ​ർ​ഡ്

കേ​പ് ടൗ​ൺ: ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് നേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​പി ഡു​മി​നി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ. വ​ൺ ഡേ ​ക​പ്പ് മാ​ച്ചി​ൽ കേ​പ് കോ​ബ്രാ​യ്ക്കു വേ​ണ്ടി​യാ​യി​രു​ന്നു ഡു​മി​നി​യു​ടെ മാ​സ്മ​രിക പ്ര​ക​ട​നം. നൈ​റ്റ്സി​ന്‍റെ ലെ​ഗ് സ്പി​ന്ന​ർ എ​ഡ്ഡി ലീ​യെ​യാ​ണ് ഡു​മി​നി അ​ടി​ച്ചു​പ​റ​ത്തി​യ​ത്. അ​ഞ്ച് സി​ക്സ​റു​ക​ളും ഒ​രു ഫോ​റും ഒ​രു ഡ​ബി​ളു​മാ​ണ് ഈ ​ഓ​വ​റി​ൽ ലീ ​വ​ഴ​ങ്ങി​യ​ത്. ഒ​രു പ​ന്ത് നോ​ബോ​ൾ ആ​യ​തി​നാ​ൽ ഒ​രു റ​ണ്ണും ഒ​രു പ​ന്തും അ​ധി​ക​മാ​യി ല​ഭി​ച്ചു.

ലീ​യു​ടെ ആ​ദ്യ​ത്തെ നാ​ലു പ​ന്തു​ക​ളും വേ​ലി​ക്കെ​ട്ടി​നു മു​ക​ളി​ലൂ​ടെ ഡു​മി​നി പ​റ​ത്തി. അ​ഞ്ചാ​മ​ത്തെ പ​ന്തി​ൽ ര​ണ്ടു റ​ൺ. അ​വ​സാ​ന പ​ന്ത് വേ​ലി​ക്കെ​ട്ടി​നെ ചും​ബി​ച്ചാ​ണ് പു​റ​ത്തേ​ക്കു​പോ​യ​ത്. ഈ ​പ​ന്ത് നോ​ബോ​ൾ ആ​യ​തോ​ടെ വീ​ണ്ടും അ​വ​സ​രം. അ​ധി​ക​മാ​യി ല​ഭി​ച്ച അ​വ​സ​രം ഡു​മി​നി സി​ക്സ​റി​ലൂ​ടെ ആ​ഘോ​ഷ​മാ​ക്കി.

മ​ത്സ​ര​ത്തി​ൽ എ​ട്ടു വി​ക്ക​റ്റി​ന് കേ​പ് കോ​ബ്രാ​സ് നൈ​റ്റ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡു​മി​നി പു​റ​ത്താ​കാ​തെ 37 പ​ന്തി​ൽ 70 റ​ൺ​സെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത നൈ​റ്റ്സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റി​ന് 239 റ​ൺ​സ് വിജയലക്ഷ്യം കുറിച്ചു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​പ് കോ​ബ്ര 37 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റു മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി വി​ജ​യം പി​ടി​ച്ചെ​ടു​ത്തു.

Related posts