കണ്ണൂർ: എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ബിജെപിയടക്കമുള്ള സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. വാഹനങ്ങളെയും അവശ്യ സർവീസുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എബിവിപി പ്രവർത്തകൻ കാക്കയങ്ങാട് ഗവണ്മെന്റ് ഐടിഐ വിദ്യാർഥി ശ്യാമപ്രസാദാണ് വെള്ളിയാഴ്ച വൈകിട്ട് വെട്ടേറ്റു കൊല്ലപ്പെട്ടത്. കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെ ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.