നാട്ടുകാരായ യുവാക്കൾക്കൊപ്പം ഉത്‌സവം കണ്ട്  മടങ്ങിവരേ വള്ളം മറഞ്ഞ്  ത​മി​ഴ്നാ​ട് സ്വദേശിയെ കാ​ണാ​താ​യി; നീ​ന്ത​ല​റി​യാ​മാ​യി​രു​ന്നി​ട്ടും സു​രേ​ഷ് വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് താഴ്ന്ന് പോകുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ

മ​ങ്കൊ​ന്പ്: ഉ​ത്സ​വ പ​രി​പാ​ടി ക​ണ്ടു മ​ട​ങ്ങു​ന്ന​തി​നി​ടെ ഫൈ​ബ​ർ വ​ള്ളം മ​റി​ഞ്ഞ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ​ കാ​ണാ​താ​യി. സേ​ലം സ്വ​ദേ​ശി സു​രേ​ഷ് ക​ണ്ണ(21) നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ച​ന്പ​ക്കു​ളം വൈ​ശ്യം​ഭാ​ഗം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വൈ​ശ്യം​ഭാ​ഗം പാ​ല​ത്തി​നു സ​മീ​പ​ത്തെ പൂ​ക്കൈ​ത​യാ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തെ​പ്പ​റ്റി നെ​ടു​മു​ടി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: വൈ​ശ്യം​ഭാ​ഗ​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് സു​രേ​ഷ്. ഇ​ന്ന​ലെ രാ​ത്രി മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഇ​യാ​ൾ ആ​റി​നു മ​റു​ക​ര​യി​ലു​ള്ള ക്ഷേ​ത്ര​ത്തി​ൽ ഉ​ൽ​സ​വ​പ​രി​പാ​ടി​ക്കു പോ​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം പു​ല​ർ​ച്ചെ ഫൈ​ബ​ർ വ​ള്ള​ത്തി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ ആ​റി​നു ന​ടു​ക്കെ​ത്തി​യ​പ്പോ​ൾ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും ആ​റി​നു ഇ​രു​ക​ര​ക​ളി​ലേ​ക്കു​മാ​യി നീ​ന്തി ര​ക്ഷ​പ്പെട്ടു. എ​ന്നാ​ൽ നീ​ന്ത​ല​റി​യാ​മാ​യി​രു​ന്നി​ട്ടും സു​രേ​ഷ് വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് താ​ഴ്ന്നു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന​ര​യോ​ടെ നെ​ടു​മു​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്നു രാ​വി​ലെ എ​സ്ഐ യു. ​രാ​ജീ​വ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും, ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related posts