രണ്ട് മാസം മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവ് റോഡരുകിൽ മരിച്ച നിലയിൽ; ത​ല​യ്ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ പാടുകൾ; ഷാഫിയുടേതെന്ന് കരുതുന്ന  ഓട്ടോറിക്ഷ  സമീപത്ത് തകർത്ത  നിലയിൽ

നെ​ടു​മ​ങ്ങാ​ട്: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ടു​മ​ങ്ങാ​ട് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ നെ​ട്ട​റ​ച്ചി​റ റോ​ഡ​രി​ക​ത്തു വീ​ട്ടി​ല്‍ ഷാ​ഫി(35)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നെ​ടു​മ​ങ്ങാ​ട്ട് ഒ​രു ബാ​റി​ന​ടു​ത്ത് ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യ്ക്കാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ത​ല​യ്ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ പാ​ടു​ണ്ട്. സ​മീ​പ​ത്ത് ഒ​തു​ക്കി​യി​ട്ടി​രു​ന്ന ഷാ​ഫി​യു​ടെ ഓ​ട്ടോ​റി​ക്ഷ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

ദൂ​രെ​മാ​റി നി​ല​ത്ത് കി​ട​ത്തി​യി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. ള്‍​ഫി​ലാ​യി​രു​ന്ന ഷാ​ഫി ര​ണ്ടു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ല്‍ വ​ന്ന​ത്. സ​നൂ​ജ​യാ​ണ് ഭാ​ര്യ.​മ​ക്ക​ള്‍:​അ​നു​ജ,സ​ഫ ഫാ​ത്തി​മ.

Related posts