യുവതി കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി പിടിയില്‍. ചങ്ങംകരി സ്വദേശിയായ പതിനഞ്ചുകാരനെയാണ് എടത്വാ പോലീസ് പിടികൂടിയത്. അയല്‍വാസിയായ യുവതി കുളിക്കുമ്പോള്‍ ബാത്ത് റൂമിന്റെ ഹോളിലൂടെയാണ് യുവാവ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.വീടിനടുത്ത് യുവതിയുടെ ബന്ധു
നിര്‍മ്മിക്കുന്ന വീടിന്റെ ഫൗണ്ടേഷന് മുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ എടുത്തത്. ഇതു ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ പിതൃസഹോദരനും മറ്റും ചേര്‍ന്ന് യുവാവിനെ പിടികൂടി താക്കീത് ചെയ്തു. ക്ഷമ പറഞ്ഞ് തടിയൂരിയ യുവാവ് കഴിഞ്ഞ 17 ന് യുവതിയുടെ വീടിന് മുന്നില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഇത് പ്രചരിപ്പിക്കാതിരിക്കാന്‍ 15 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും വയ്ക്കുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സത്യം തെളിഞ്ഞതോടെ പതിനഞ്ചുകാരനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് യുവതി കുളിക്കുന്ന രംഗങ്ങള്‍ അടങ്ങിയ മൂന്ന് മെമ്മറി കാര്‍ഡുകള്‍ കൂടി പിടിച്ചെടുത്തതായി സൂചനയുണ്ട്.