അത്താണി: കെഐസ്ആർടിസി ബസിന്റെ മാതൃകയിൽ സ്കൂളിൽ നിർമിച്ച ശുചിമുറി കൗതുകമായി. മുണ്ടത്തിക്കോട് രാജഗിരി എൽപി സ്കൂളിലാണ് കഐസ്ആർടിസി ബസ് മാതൃകയിൽ ശുചിമുറി പി.കെ.ബിജു എംപിയുടെ പ്രാദേശിക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചിരിക്കുന്നത്.
സികെസി എൽപി എസ് രാജഗിരിയെന്ന് പേരിട്ടിരിക്കുന്ന ബസിന് കെ എൽ 15 2017 നന്പറും നൽകിയിട്ടുണ്ട്. ഈ ബസ് ടോയ്ലറ്റ് വിദ്യാർത്ഥികൾക്ക് ഇന്ന് തുറന്ന് കൊടുക്കും. ഇതിലെ രണ്ടു ടോയ്ലറ്റുകളിലൊന്ന് ഭിന്നശേഷിക്കാർക്കായി തയ്യാറാക്കിയതാണ്.യ്
ഇവർക്കായുള്ള റാന്പും ഇതിലുണ്ട്. മൂന്നുലക്ഷം രൂപ മുടക്കി ജില്ലനിർമിതി കേന്ദ്രമാണ് ബസ് ശുചിമുറി നിർമിച്ചത്.
ഇന്ന് വൈകിട്ട് വടക്കാഞ്ചേരി നഗര സഭ ചെയർമാൻ ശിവപ്രിയ സന്തോഷിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.കെ.ബിജു എംപി ശുചിമുറി കൈമാറും.