ഗുരുവായൂർ;ഗുരുവായൂരിലെത്തുന്ന ലക്ഷകണക്കിന് ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പുതിയ ഭരണസമിതി പ്രഥമ പരിഗണന നൽകണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭരണസമിതിക്ക് നിർദ്ദേശം നൽകി.ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രസംഗിക്കുകുയായിരുന്നു അദ്ദേഹം.
ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും ഭരണസമിതിക്ക് സർക്കാർ നൽകും.ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കാണ് ഒന്നാമത്തെ പരിഗണന. ക്ഷേത്രങ്ങളുടെ വികസനത്തിന് കേന്ദ്രസഹായം നേടുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ.ഗുരുവായൂരിൽ നഗരസഭക്കും ദേവസ്വത്തിനുമായി കേന്ദ്രസർക്കാർ പ്രസാദ പദ്ധതിയിലുൾപ്പെടുത്തി 46കോടി രൂപ അനുവദിച്ചു.
പദ്ധതി ആരംഭിക്കാൻ ദേവസ്വം കാലതാമസവരുത്തിയെങ്കിലും കഴിഞ്ഞമാസം നിർമാണകരാർ ഒപ്പിടാനായി.പുതിയ ഭരണസമിതി പദ്ധതി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം.ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ 100കോടി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ക്കൊല്ലത്തെ ശബരിമല തീർഥാടനം പരാതിക്ക് ഇടനൽകാതെ പൂർത്തിയാക്കാനായതായി മന്ത്രി അറിയിച്ചു.ഗ്രീൻ പ്രൊട്ടോക്കോൾ പാലിച്ച് മലിനീകരണം കുറച്ച് തീർഥാടന കാലം ഭംഗിയാക്കാനായത് എല്ലാവുടേയും കൂട്ടായ പ്രയത്നംകൊണ്ടാണ്.ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ ഭരണസമിതിക്ക് ഭക്തരുടെ ക്ഷേമത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.