പാരീസ്: ലോകത്ത് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികൾ സന്ദർശനത്തിനെത്തുന്ന രാജ്യം എന്ന ഖ്യാതി ഫ്രാൻസ് നിലനിർത്തി. കഴിഞ്ഞ വർഷം 89 മില്യണ്‍ ആളുകളാണ് രാജ്യത്തെത്തിയത്.
ഇത് മുൻ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. 2015ലെ ഭീകരാക്രമണത്തെത്തുടർന്ന് വിദേശ സന്ദർശകരുടെ എണ്ണത്തിൽ കുറവു വന്നെങ്കിലും പിന്നീട് ക്രമേണ ഉയരുകയായിരുന്നു.
നഗര സൗന്ദര്യം, പ്രകൃതി ഭംഗി, ഭക്ഷണം, സംസ്കാരം ജനങ്ങളുടെ സൗഹാർദ്ദം തുടങ്ങിയവയാണ് ഫ്രാൻസിനെ സന്ദർശകരുടെ പറുദീസയാക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ