ജർമനിയിലെ ആഡംബര “ഐഡിയ’ ട്രെയിൻ

ഫ്രാങ്ക്ഫർട്ട്: ജർമൻ റെയിൽവേ നിർമിക്കുന്ന പുതിയ ആഡംബര “ഐഡിയ’ ട്രെയിൻ അടുത്തുതന്നെ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ ഓടി തുടങ്ങും.

ഡബിൾ ഡക്കർ ട്രെയിനിൽ ഇരു വശങ്ങളിലേക്കും തിരിഞ്ഞ് ഇരിക്കാവുന്ന സീറ്റുകൾ, ഒട്ടും ശബ്ദം ഉണ്ടാക്കാതെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന വാതിലുകൾ, തൂങ്ങി കിടക്കുന്ന ലക്ഷ്വറി സീറ്റുകൾ, വ്യായാമ മേഖല, ഗെയിം പ്ലേയിംഗ് മേഖല, ഫൈവ് സ്റ്റാർ റസ്റ്ററന്‍റ്, ടെലിവിഷൻ കാണാനുള്ള പ്രത്യേക സ്ഥലം, യാത്രക്കാർക്ക് സ്വന്തം ലിവിംഗ് ഏരിയ, ഭക്ഷണസാധനങ്ങളും പാനീയങ്ങളും ലഭിക്കുന്ന ഓട്ടോമാറ്റിക് മെഷീനുകൾ, കമിതാക്കൾക്കും ഭാര്യാഭർത്താ·ാർക്കും പ്രത്യേക കിടപ്പു മുറി, ബാർ, ഇന്‍റർനെറ്റ് സൗകര്യവും എന്നിവയെല്ലാം പുതിയ ഐഡിയ ട്രെയിനിലെ പ്രത്യേകതകളാണ്.

റിപ്പോർട്ട്: ജോർജ് ജോണ്‍

Related posts