അന്പലപ്പുഴ: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി നാലുചിറ പുതുവൽ വീട്ടിൽ ഗിരീഷി (32)നെതിരേയാണ് അന്പലപ്പുഴ പോലീസ് കേസെടുത്തത്. സ്വകാര്യ കന്പനിയിലെ ജീവനക്കാരനായ ഇയാൾ കഴിഞ്ഞ കുറേകാലങ്ങളായി വീട്ടമ്മയെ ശല്യപ്പെടുത്തിയിരുന്നു.
തുടർന്ന് കഴിഞ്ഞ രാത്രിയാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. സിപിഎം പ്രവർത്തകനായിരുന്ന ഇയാളുടെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്നാണ് സിപിഐയിൽ ചേർന്നത്. ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് പീഡനക്കേസിൽ അകപ്പെട്ടത്.