അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ രണ്ട് ഹർജികളിൽ അങ്കമാലി കോടതി ഇന്നു വിധി പറയും. കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ള രേഖകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപ് കോടതിയിൽ വാദിച്ചു.
എന്നാൽ ഈ രേഖകൾ പ്രതിയുടെ കൈയിലെത്തിയാൽ ഇരയെ അപകീർത്തിപ്പെടുത്താൻ സാധ്യത ഉണ്ടെന്ന തടസവാദമാണ് പോലീസ് കോടതിയിൽ ഉന്നയിച്ചത്. രേഖകളും വീഡിയോ ദൃശ്യങ്ങളും കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ ദിലീപിന് അവസരം നൽകിയിരുന്നു.