ജനം അലറലോടലറൽ ! പെട്രോൾ കൊള്ള പരിധി കടന്നു; മും​ബൈ​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 80.25 രൂ​പ​യാ​യി; ഡീ​​​സ​​​ലി​​​നു കൂ​​​ടി​​​യ​​​ത് 26 ശ​​​ത​​​മാ​​​നം

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​തി​ച്ചു ഉ​യ​രു​ന്നു. മും​ബൈ​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 80.25 രൂ​പ​യാ​യി ഡീ​സ​ലി​ന് 67.10 രൂ​പ​യും. 40 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​വി​ല​യാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 2014 ഒാ​ഗ​സ്റ്റി​ലാ​ണ് ഇ​തി​നു​മു​ന്പ് ഇ​ന്ധ​ന​വി​ല ഇ​ത്ര​യു​മ​ധി​കം ഉ​യ​ർ​ന്ന​ത്. സൗ​ത്ത് ഏ​ഷ്യ​യി​ലെ ഏ​റ്റ​വു​മ​ധി​കം ഇ​ന്ധ​ന​വി​ല ഇ​ന്ത്യ​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ ധ​ന​കാ​ര്യ വ​കു​പ്പി​നോ​ട് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 2018/19 കേ​ന്ദ്ര ബ​ജ​റ്റി​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്ക്കാ​നു​ള്ള ​നി​ർ​ദേ​ശ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ത​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കാ​മെ​ന്ന റി​പ്പോ​ർ​ട്ടും 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മു​ന്നി​ൽ ക​ണ്ട് ബി​ജെ​പി സ​ർ​ക്കാ​ർ ഇ​ന്ധ​ന​വി​ല​യി​ൽ കു​റ​വ് വ​രു​ത്തു​മെ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്. 2014 ന​വം​ബ​ർ മു​ത​ൽ 2016 ജ​നു​വ​രി വ​രെ പ​തി​നൊ​ന്ന് ത​വ​ണ​യാ​ണ് കേ​ന്ദ്രം എ​ക്സൈ​സ് ഡ്യൂ​ട്ടി വ​ർ​ധി​പ്പി​ച്ച​ത്.

ഡീ​​​സ​​​ലി​​​നു കൂ​​​ടി​​​യ​​​ത് 26 ശ​​​ത​​​മാ​​​നം

ഇ​​​ന്ധ​​​ന​​​വി​​​ല​​​ക​​​ൾ ദി​​​വ​​​സേ​​​ന നി​​​ശ്ച​​​യി​​​ക്കു​​​ന്ന രീ​​​തി വ​​​ന്ന​​​ശേ​​​ഷ​​​മു​​​ള്ള ആ​​​റ​​​ര മാ​​​സം കൊ​​​ണ്ട് ഡീ​​​സ​​​ലി​​​നു​​​ണ്ടാ​​​യ വി​​​ല​​​വ​​​ർ​​​ധ​​​ന 26.12 ശ​​​ത​​​മാ​​​നം. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 53.33 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന വി​​​ല ഇ​​​പ്പോ​​​ൾ 67.26 രൂ​​​പ​​​യാ​​​യി. ക​​​ഴി​​​ഞ്ഞ ഏ​​​ഴു ദി​​​വ​​​സം​​​കൊ​​​ണ്ടു​​​ണ്ടാ​​​യ വി​​​ല​​​വ​​​ർ​​​ധ​​​ന 1.21 രൂ​​​പ (2.27 ശ​​​ത​​​മാ​​​നം).

പെ​​​ട്രോ​​​ളി​​​നു ജൂ​​​ലൈ ഒ​​​ന്നി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 63.09 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ 74.90 രൂ​​​പ. വ​​​ർ​​​ധ​​​ന 11.81 രൂ​​​പ അ​​​ഥ​​​വാ 18.72 ശ​​​ത​​​മാ​​​നം. ഒ​​​രാ​​​ഴ്ച​​​കൊ​​​ണ്ട് കൂ​​​ടി​​​യ​​​ത് ഒ​​​രു രൂ​​​പ (1.59 ശ​​​ത​​​മാ​​​നം).

Related posts