കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി ജീവനൊടുക്കിയ നിലയിൽ. ചാലപ്പുറം കൊളമശരി ഹൗസില്‍ സജീവ് കുമാറി (44)നെയാണ് ഇന്ന് പുലര്‍ച്ചെ നെഫ്റോളജി വിഭാഗത്തിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നെഫ്രോളജി വിഭാഗം ഐസിയുവില്‍ ചികില്‍സയിലായിരുന്നു സജീവ് കുമാര്‍ .ഇന്നലെ രാത്രി 12 -ഓടെ ബാത്ത് റൂമിലേക്കെന്നുപറഞ്ഞാണ് പോയത്.
സമയമേറെ കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുമാത്രമാണ് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. രോഗം സംബന്ധിച്ച ടെന്‍ഷന്‍ ആയിരിക്കാം ആത്മഹത്യയലിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടുനല്‍കി.