മോഹന്‍ലാലിന് പകരം മോഹന്‍ലാല്‍ മാത്രമെന്ന് സംവിധായകന് ജീത്തു ജോസഫ്. മോഹന്‍ലാലിന് പകരക്കാരനാവുകയല്ല അദ്ദേഹത്തിന്റെ മകന് പ്രണവ്. മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ലഭിക്കാന്‍ കഴിവുള്ള നടനാണ് പ്രണവെന്നും ജീത്തു ജോസഫ് പറഞ്ഞു. ലാലിന് പകരമാവുമോ പ്രണവ് എന്ന ചോദ്യത്തിനുള്ള ഉത്തരമായായിരുന്നു ജീത്തുവിന്റെ ഈ ഉത്തരം. അതെങ്ങനെ മോഹന്‍ലാല്‍ പ്രണവ് മോഹന്‍ലാലിന് പകരമാകും. മോഹന്‍ലാല്‍ എന്ന നടന് പകരമാകേണ്ട ആളല്ല പ്രണവ്. അങ്ങനെ ഒരിക്കലും ആകാനും പാടില്ല. പ്രണവിന് സ്വന്തമായി ഒരു സ്പേയ്സ് ഉണ്ടാകണം. അത് നന്നായി മനസ്സിലാക്കുന്നയാള്‍ കൂടിയാണ് പ്രണവ്.
താരത്തിന്റെ മകന് ആണെന്നു വച്ച് അദ്ദേഹത്തിന് പകരം ആണ് മകന് എന്നൊരിക്കലും പറയാന്‍ കഴിയില്ല. അത്തരത്തില്‍ താരതമ്യം ചെയ്യുന്നത് മോശമാണ്’. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജീത്തു പറഞ്ഞു. ലാലിന് പകരമാകുമോ പ്രണവ് എന്ന ചോദ്യത്തിനാണ് ജീത്തു ഇങ്ങനെ ഉത്തരം പറഞ്ഞത്. അതേസമയം ലാളിത്യമാണ് ഇരു നടന്മാരുടെയും പ്രത്യേകതയെന്നും ജീത്തു പറയുന്നു. സിനിമയുടെ കാഴ്ചപ്പാടില്‍ നിന്നുനോക്കുമ്പോള്‍ രണ്ടുപേരും പ്രൊഫഷണലുമാണ്. സംവിധായകനെ ബുദ്ധിമുട്ടിക്കാതെ വിശ്വസിച്ച് കൂടെ നില്ക്കുന്ന അഭിനേതാക്കളാണ് മോഹന്‍ലാലും മകന് പ്രണവും. സംവിധായകന് ആഗ്രഹിക്കുന്ന ഔട്ട്പുട്ട് നല്കുന്നുവെന്നതാണ് ഇരുവരുടെയും പ്രത്യേകത. അതു തന്നെയാണ് ഇരു നടന്മാരുടെയും ക്വാളിറ്റിയെന്നും ജീത്തു ജോസഫ് പറഞ്ഞു.