ചാവക്കാട്: സാന്പത്തിക സ്രോതസുകൾ നേടിയതുകൊണ്ട് മാത്രം സ്ത്രീ ശാക്തീകരണമാവില്ല. പദവികൂടി സ്ത്രീക്കു ലഭിക്കണമെന്നു വനിതാ കമ്മീഷൻ ചെയർമാൻ എം.സി. ജോസഫൈൻ പറഞ്ഞു. ചാവക്കാട് നഗരസഭ 2.40 കോടി രൂപ ചെലവിൽ മുതുവട്ടൂർ സെന്ററിൽ നിർമിക്കുന്ന വനിതാഷോപ്പിംഗ് കോംപ്ലക്സിന്റെയും സ്ത്രീവിശ്രമ കേന്ദ്രത്തിന്റെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അവർ.
നോട്ടംകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സ്ത്രീ കൾ അപമാനിക്കപ്പെടുകയാണ്. സ്ത്രീയെ ലൈംഗിക വസ്തുവായാണു കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ്, വാർഡ് കൗണ്‍സിലർ ശാന്ത സുബ്രഹ്മണ്യൻ, ബേബി ഫ്രാൻസിസ്, ജോയ്സി ആന്റണി, പ്രീജ ദേവദാസ്, സുബൈദ ഗഫൂർ, എൻജിനീയർ എ.എം. സതീദേവി എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ സെക്രട്ടറി ഡോ. ടി.എൻ. സിനി റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ നിർമിതിക്കാണ് നിർമാണ ചുമതല.