ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ വൈഫൈ ഉപയോഗിക്കാനുള്ള അനുവാദം ടെലികോം റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) നല്‍കിയെങ്കിലും യാത്രക്കാർക്ക് അതിന്റെ പ്രയോജനം കാര്യമായി ലഭിക്കില്ലെന്നാണു പുതിയ റിപ്പോർട്ട്. ടിക്കറ്റ് നിരക്കിന്റെ 30 ശതമാനം തുക വൈഫൈ ഡാറ്റയ്ക്ക് യാത്രക്കാരിൽനിന്ന് ഈടാക്കാനാണ് വിമാനക്കന്പനികളുടെ തീരുമാനം, ഡാറ്റാ ആവശ്യമുള്ളവരിൽനിന്നു മാത്രം.
അര മുതൽ ഒരു മണിക്കൂർ വരെ ഡാറ്റ ഉപയോഗിക്കുന്നതിന് 500 മുതൽ 1000 രൂപ വരെ ഇത്തരത്തിൽ ഈടാക്കുമെന്നാണ് വിമാനക്കന്പനികൾ നല്കുന്ന സൂചന. അതായത്, ആഭ്യന്തരയാത്രകൾക്ക് 1,200-2,500 രൂപ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്കും വൈഫൈ ഉപയോഗിക്കണമെങ്കിൽ നിശ്ചിത തുക നല്‍കേണ്ടിവരും.