ലളിതമായി പറഞ്ഞാൽ..! പുതിയ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ങ്ങ​ൾ ആ​​​ഗോ​​​ള​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ മാ​രീ​ച വേ​ഷ​ങ്ങ​ളെന്ന് സി​പി​ഐയുടെ മുന്നറിയിപ്പ്

തൃ​​​ശൂ​​​ർ: സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നി​​​ര​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ണ്ടാ​​​യ നേ​​​ട്ട​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ളും ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ സാ​​​മ്പ​​ത്തി​​​ക മേ​​​ഖ​​​ല​​​യ്ക്കു ന​​​ല്കു​​​ന്ന പു​​​തി​​​യ ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ ആ​​​ഗോ​​​ള​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ മാ​​​രീ​​​ച വേ​​​ഷ​​​ങ്ങ​​​ളാ​​​ണെ​​​ന്നു സി​​​പി​​​ഐ തൃ​​​ശൂ​​​ർ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ്.

കേ​​​ര​​​ളം നേ​​​ടി​​​യ ന​​​ന്മ​​​ക​​​ളും നേ​​​ട്ട​​​ങ്ങ​​​ളും മൂ​​​ല്യ​​​ങ്ങ​​​ളും ത​​​ക​​​ർ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പു​​​ത്ത​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​ട​​​തു​​​പ​​​ക്ഷം മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ബ​​​ദ​​​ൽ​​​ന​​​യ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക്ഷീ​​​ര മേ​​​ഖ​​​ല​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തും വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി ഒ​​​ഴി​​​വാ​​​ക്കി​​​യും ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ അം​​​ഗ​​​മാ​​​യ മു​​​ഴു​​​വ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts