അറിയാതെ വിളിച്ചുപോയതാ സാറേ..!  കള്ളപ്പേരിൽ  ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബോം​ബ് വച്ചിട്ടുണ്ടെന്ന ഭീഷണി;  സൈബർ സെല്ലിന്‍റെ സഹായത്തോടെ യുവാവിനെ പോലീസ് പൊക്കി

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബോം​ബു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം പൂ​ഞ്ഞാ​ർ പ​ന​ച്ചി​പ്പാ​റ ക​ല്ല​ട വീ​ട്ടി​ൽ സു​ബി​ൻ സു​കു​മാ​ര​നെ (32) എ​റ​ണാ​കു​ളം ര​വി​പു​ര​ത്തു​നി​ന്ന് ഇ​ന്നു​പു​ല​ർ​ച്ചെ 12.45-ന് ​ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ സി​ഐ യു.​എ​ച്ച്. സു​നി​ൽ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

എ​റ​ണാ​കു​ള​ത്തെ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സു​ബി​ൻ സു​കു​മാ​ര​ന്‍റെ മൊ​ബൈ​ലി​ൽ​നി​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി 10.10ഓ​ടെ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഓ​ഫീ​സി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് ക്ഷേ​ത്ര​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫാ​സി​ൽ ആ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന പേ​രു​പ​റ​ഞ്ഞാ​ണ് വി​ളി​ച്ച​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. സീ​നി​യ​ർ സി​പി​ഒ പി.​എ​സ്. അ​നി​ൽ​കു​മാ​ർ, വി​നു​കു​മാ​ർ, ലി​ജു​മോ​ൻ എ​ന്നി​വ​രും പോലീസ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts