എസ്എംഎസിന് 46 രൂപ, പോസ്റ്റൽ ചാർജ് 350…! മലപ്പുറം പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ൽ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് : പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ഐ​സി​സി

മ​ല​പ്പു​റം: പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ​ക​രെ ചൂ​ഷ​ണം ചെ​യ്ത് പ​ണം വാ​ങ്ങു​ന്ന​തി​നെ​തി​രെ ഒ​ഐ​സി​സി രം​ഗ​ത്തെ​ത്തി. സേ​വാ​കേ​ന്ദ്ര​ത്തി​ലെ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വി​നെ​തി​രെ ജി​ദ്ദ ഒ​ഐ​സി​സി മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

പാ​സ്പോ​ർ​ട്ട് കേ​ടു​വ​രാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പൗ​ച്ച്, അ​പേ​ക്ഷ​ക​ർ​ക്ക് മൊ​ബൈ​ലി​ലൂ​ടെ അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള എ​സ്എം​എ​സ് എ​ന്നി​വ​യു​ടെ പേ​രി​ൽ സേ​വാ​കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ​ക​രി​ൽ നി​ന്നു അ​ന​ധി​കൃ​ത​മാ​യി പ​ണം ഈ​ടാ​ക്കു​ന്ന​താ​യി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് യു.​എം.​ഹു​സൈ​ൻ, അ​ബ്ബാ​സ് അ​ലി കൊ​ന്നോ​ല, ഹു​സൈ​ൻ പാ​ന്തൊ​ടി, മു​നീ​ർ പെ​രി​ന്താ​റ്റീ​രി എ​ന്നി​വ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞു. നി​വേ​ദ​നം അ​സി​സ്റ്റ​ന്‍റ് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി.

പ​ണം നി​ർ​ബ​ന്ധ​പൂ​ർ​വം വാ​ങ്ങു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക അ​പേ​ക്ഷ​ക​രും പ​ണം ന​ൽ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു​ണ്ട്. പാ​സ്പോ​ർ​ട്ട് പൗ​ച്ചു​ക​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. നാ​ല് എ​സ്എം​എ​സി​ന് 45 രൂ​പ​യാ​ണ് ഒ​രാ​ളി​ൽ നി​ന്നു ഈ​ടാ​ക്കു​ന്ന​ത്. എ​സ്എം​എ​സി​ന് ഒ​രു​രൂ​പ​യി​ൽ താ​ഴെ മാ​ത്രം ചെ​ല​വു​വ​രു​ന്പോ​ഴാ​ണ് വ​ൻ​തു​ക ഈ​ടാ​ക്കു​ന്ന​ത്.

പാ​സ്പോ​ർ​ട്ട് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള പോ​സ്റ്റേ​ജ് ചാ​ർ​ജ് 350 രൂ​പ ഈ​ടാ​ക്കു​ന്നു​ണ്ട്. ദി​വ​സേ​ന ആ​യി​ര​ത്തി​ലേ​റെ അ​പേ​ക്ഷ​ക​രെ​ത്തു​ന്ന മ​ല​പ്പു​റം സേ​വാ​കേ​ന്ദ്ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ വ​ൻ​തു​ക​യാ​ണ് അ​ന​ധി​കൃ​ത​മാ​യി ഈ​ടാ​ക്കു​ന്ന​ത്. സേ​വാ​കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള സ്വ​കാ​ര്യ ക​ന്പ​നി​ക്ക് സാ​ന്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള ചൂ​ഷ​ണ​മാ​ണി​തെ​ന്ന് ഒ​ഐ​സി​സി ആ​രോ​പി​ച്ചു.

Related posts