കോട്ടയം: നഗരത്തിലെ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്നു ഒരു കുഞ്ഞിനെക്കൂടി ലഭിച്ചു. ഇന്നു പുലർച്ചെയോടെയാണു തൊട്ടിലിൽ നിന്നും പെണ്‍കുഞ്ഞിനെ കിട്ടിയത്. ജനിച്ചിട്ടു ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയെ ഐസിയുവിലേക്കു മാറ്റിയിരിക്കുകയാണ്. കുഞ്ഞിനെ വിശദമായ പരിശോധനകൾക്കുശേഷം ചൈൽഡ് ലൈനു കൈമാറുമെന്നു ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവമറിഞ്ഞു ചൈൽഡ് ലൈൻ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. ഏറെ നാളുകൾക്കുശേഷമാണു ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്നും കുഞ്ഞിനെ ലഭിക്കുന്നത്.