ബൊ​പ്പ​ണ്ണ- ബാ​ബോ​സ് സ​ഖ്യം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ൽ

പെ​ർ​ത്ത്: ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ- ടി​മി​യ ബാ​ബോ​സ്(​ഹം​ഗ​റി) സ​ഖ്യം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഫൈ​ന​ലി​ൽ ക​ട​ന്നു. സ്പാ​നി​ഷ്-​ബ്ര​സീ​ൽ ജോ​ഡി​യാ​യ മാ​ർ​ട്ടി​ന​സ് സാ​ഞ്ചെ​സ്-​മാ​ഴ്സ​ൽ ഡെ​മോ​ളി​ന​ർ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യം ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. സ്കോ​ർ: 7-5, 5-7, 10-6. മ​ത്സ​രം ഒ​രു മ​ണി​ക്കൂ​റും 25 മി​നി​റ്റും നീ​ണ്ടു.

കാ​ന​ഡ​യു​ടെ ഗ​ബ്രി​യേ​ല ദ​ബ്രോ​സ്കി-​ക്രൊ​യേ​ഷ്യ​യു​ടെ മാ​റ്റ് പാ​വി​ക് സ​ഖ്യ​ത്തെ​യാ​ണ് ഫൈ​ന​ലി​ൽ ബൊ​പ്പ​ണ്ണ സ​ഖ്യം നേ​ടി​ടേ​ണ്ട​ത്. ഇ​തി​ൽ ദ​ബ്രോ​സ്കി​ക്കൊ​പ്പം ചേ​ർ​ന്നാ​ണ് ബൊ​പ്പ​ണ്ണ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ​തെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്.

അ​മേ​രി​ക്ക​യു​ടെ അ​ബി​ഗെ​യി​ൽ സ്പി​യേ​ഴ്സ്-​കൊ​ളം​ബി​യ​യു​ടെ യു​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ സ​ഖ്യ​ത്തെ 6-4, 7-6ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്് ബൊ​പ്പ​ണ്ണ-​ബാ​ബോ​സ് സ​ഖ്യം അ​വ​സാ​ന നാ​ലി​ൽ ഇ​ടം പി​ടി​ച്ച​ത്.

Related posts