തേഞ്ഞിപ്പലം: കടക്കാട്ടുപാറയിൽ യുവതി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചതു ഭർതൃവീട്ടുകാരുടെ പീഢനത്തെ തുടർന്നാണെന്ന് ആരോപിക്കുന്ന പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടക്കാട്ടുപറ പട്ടയിൽ ചക്കനാരന്പത്ത് വിനീതിന്റെ ഭാര്യ അഞ്ചുരാജ്(23)ആണ് ഈ മാസം 22ന് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്.
മരണം സംബന്ധിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഭർതൃവീട്ടിലെ പീഡനമാണ് മകൾമരിക്കാൻ കാരണമെന്നും പീഡനങ്ങൾ സംബന്ധിച്ച് മകൾ തന്നോട് പറഞ്ഞിരുന്നുവെന്നും പരാതിയിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ ഭർതൃവീട്ടിലെ താമസം യുവതിക്ക് അത്ര സുഖകരമായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.