ഗർഭസ്ഥശിശുവിന്റെ ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ച ഡോക്ടർക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. നൈജീരിയൻ വംശജനായ ഡോ. ഒലൂങ്കിയ ഒലൂട്ടോയെ ആണ് സങ്കീർണമായ ശസ്ത്രക്രിയ വിജയമാക്കിയത്.
ഗർഭസ്ഥശിശുവിന്റെ ശരീരത്തിൽ ട്യൂമർ ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഗർഭപാത്രം തുറന്ന് കുട്ടിയെ പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തുകയായിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിനെ തിരികെ ഗർഭപാത്രത്തിൽവയ്ക്കുകയും ചെയ്തു. തുടർന്ന് 36 ആഴ്ചകൾക്കു ശേഷം അമ്മ കുഞ്ഞിനു ജന്മമേകി. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നെന്നാണ് വിവരം.