തനിക്ക് ദേശീയ പുരസ്കാരം ലഭിക്കാഞ്ഞതിൽ വളരെ സങ്കടമുണ്ടെന്ന് നടൻ കൊച്ചുപ്രേമൻ. മികച്ച നടനുള്ള ദേശീയ പുരസ്കാര നിർണയത്തിന്റെ അന്തിമ റൗണ്ടിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി എന്നിവരോടൊപ്പം തനിക്കും എത്താനായി. എന്നാൽ, വിധി അമിതാഭ് ബച്ചനൊപ്പമായിരുന്നു.
അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലായെന്നും അവാർഡ് കിട്ടാത്തതിൽ വിഷമമില്ലെന്നുമൊക്കെ പല അഭിനേതാക്കളും പറയാറുണ്ട്. അതൊക്കെ പച്ചക്കള്ളമാണെന്നും കൊച്ചുപ്രേമൻ കൂട്ടിച്ചേർത്തു. കാഞ്ഞിരംകുളം പികെഎസ് ഹയർസെക്കൻഡറി സ്കൂളിലെ 112- ാം വാർഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം