നേമം : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ നേമം പോലീസ് അറസ്റ്റുചെയ്തു. വെള്ളായണി കീർത്തിനഗറിൽ വിമൽകുമാർ (30) നെയാണ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് പെണ്‍കുട്ടിയെ അന്വേഷിച്ചു കണ്ടെത്തുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമായിരുന്നു.
പെണ്‍കുട്ടിയെ ലൈംഗീകമായി പിഡീപ്പിക്കുകയും നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വിവാഹിതനായ ഇയാൾ ഭാര്യയുമായി അകന്നുകഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ ചാനലിലെ ജീവനക്കാരനായിരുന്ന വിമൽകുമാർ പല പെണ്‍കുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന. ഇയാൾക്കെതിരെ കരമന പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്.
ഒളിവിലായിരുന്ന പ്രതിയെ ഫോർട്ട് ഏസി ജെ.കെ. ദിനിൽ, ഇൻസ്പെക്ടർ കെ.പ്രദീപ് , എസ്ഐമാരായ എസ്.എസ്. സജി, എസ്. വിമൽ സിപിഒമാരായ ബിമൽമിത്ര, പി.എസ്. സന്തോഷ്, സി.എസ്. ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.