കൊച്ചി: ബഹുനില കെട്ടിടത്തിന് മുകളിൽനിന്ന് വീണയാളെ രക്ഷപെടുത്താതെ കണ്ടുനിന്ന് ആൾക്കൂട്ടം. കഴിഞ്ഞ ദിവസം കൊച്ചി പത്മ ജംഗ്ഷനിലാണ് സംഭവം നടന്നത്. തൃശൂർ സ്വദേശി സജിയാണ് കെട്ടിടത്തിൽനിന്ന് വീണത്. ഇയാൾ ഏറെനേരം റോഡിൽ രക്തം വാർന്ന് കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.
അതുവഴിയെത്തിയ ഒരു സ്ത്രീയുടെ ഇടപെടലാണ് സജിയെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് വിവരം പുറംലോകമറിഞ്ഞത്. സജിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.