തിരുവനന്തപുരം: ജീവിച്ചിരിക്കേ പ്രതിഫലം കൈപ്പറ്റാതെ അവയവദാനം നടത്തുന്നവരുടെ തുടർചികിത്സ സർക്കാർ ഏറ്റെടുക്കാൻ തീരുമാനം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
അവയവദാനത്തിനു സന്നദ്ധരായവർ മുന്നോട്ടുവരണമെന്നു അഭ്യർഥിച്ചു സർക്കാർ പരസ്യം നൽകും. രോഗിയുടെ വിവരങ്ങൾ വെളിപ്പെടുത്താതെയാകും പരസ്യം. ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനത്തിന്റെ മറവിൽ ഇടനിലക്കാർ ലക്ഷങ്ങൾ തട്ടുന്നതൊഴിവാക്കാനാണു സർക്കാർ തന്നെ നേരിട്ടു രംഗത്തെത്താൻ തീരുമാനിച്ചത്.