കേളകം: പൊതുസ്ഥലത്തെ മൂത്രമൊഴിക്കലിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ. കംഫർട്ട് സ്റ്റേഷനും മുന്നറിയിപ്പു ബോർഡുമുണ്ട്. പക്ഷെ ആളുകൾക്ക് മുത്രപ്പുര കേളകം ബസ് സ്റ്റാൻഡിന്റെ പുറകുവശമാണ്. തൊട്ടടുത്ത് പഞ്ചായത്ത് വക മൂത്രപ്പുരയും, ശൗച്ചാലയവും മറ്റ് സൗകര്യങ്ങളുമുണ്ട്. എന്നാൽ ആളുകൾക്ക് പൊതു സ്ഥലമാണ് മൂത്രപ്പുര.
ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് സമീപത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ള വ്യാപരികളും,ഓട്ടോ ഗുഡ്സ് ഡ്രൈവർമാരുമാണ്. കുടുംബശ്രീയുടെ സ്റ്റാളുകളും, ത്രിവേണി സൂപ്പർ മാർക്കറ്റും പ്രവർത്തിക്കുന്നത്. ഇതിനു സമീപത്തായാണ്.
ഇവിടെ മൂത്രമൊഴിക്കുന്നത് ശിക്ഷാർഹമാണെന്ന പഞ്ചായത്തിന്റെ മുന്നറിയപ്പു ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ചുവട്ടിലാണ് പലരുടെയും മൂത്രമൊഴിക്കൽ .