ദക്ഷിണാഫ്രിക്കന്‍ ടീം ഫോട്ടോ വിവാദത്തിൽ

ജൊ​ഹാ​ന​സ്ബ​ര്‍​ഗ്: വ​ർ​ണ വി​വേ​ച​ന​ത്തി​ന്‍റെ പേ​രി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ രാ​ജ്യ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക. അ​വ​രു​ടെ ക്രി​ക്ക​റ്റ് ടീ​മി​ലെ വ​ര്‍​ണ​വി​വേ​ച​ന​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ​യും വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​ട്ടു​ണ്ട്. മ​ഖാ​യ എ​ന്‍​ടി​നി​യെ​പോ​ലെ​യു​ള്ള​വ​ര്‍ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ പ​രാ​തി പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര “ഫ്രീ​ഡം ട്രോ​ഫി’(​മ​ഹാ​ത്മാ ഗാ​ന്ധി-​നെ​ൽ​സ​ൺ മ​ണ്ഡേ​ല എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് പ​ര​ന്പ​ര അ​റി​യ​പ്പെ​ടു​ന്ന​ത്.) 2-1ന് ​സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മെ​ടു​ത്ത ടീം ​ഫോ​ട്ടോ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വീ​ണ്ടും നാ​ണം കെ​ടു​ത്തു​ന്ന​ത്.

ടീ​​​മി​​​ല്‍ ഇ​​​പ്പോ​​​ഴും വ​​​ര്‍ണ​​​വി​​​വേ​​​ച​​​നം നി​​​ല​​​നി​​​ൽ‍ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് ചി​​​ത്രം ന​​​ല്കു​​​ന്ന സൂ​​​ച​​​ന. നി​​​ല്‍ക്കു​​​ന്നവരിൽ നാ​​​യ​​​ക​​​ന്‍ ഫഫ് ഡു​​​പ്ലെ​​​സി​​​യുടെ ഇടതു​​വ​​​ശ​​​ത്ത് ഇം​​​ഗ്ലീ​​​ഷ് വം​​​ശ​​​ജ​​​രാ​​​യ ഡീൻ എ​​​ല്‍ഗ​​​ര്‍, മോ​​​ർ​​​ണി മോ​​​ര്‍ക്ക​​​ല്‍, എ​​​ബി ഡി​​​വി​​​ല്യേഴ്‌​​​സ്, ഡെയ്​​​ല്‍ സ്റ്റെ​​​യ്ന്‍, എ​​​യ്ഡ​​​ന്‍ മാ​​​ര്‍ക്രം, ഡി​​​വ​​​ന്നെ ഒ​​​ളി​​​വ​​​ര്‍, ക്രി​​​സ് മോ​​​റി​​​സ്, ക്വി​​​ന്‍റ​​​ന്‍ ഡി​​​കോ​​​ക്ക് എ​​​ന്നി​​​വ​​​ര്‍ അ​​​ണി​​​നി​​​ര​​​ന്ന​​​പ്പോ​​​ള്‍ ടീ​​​മി​​​ലെ ആഫ്രോ-​​​ഏ​​​ഷ്യ​​​ന്‍ വം​​​ശ​​​ജ​​​രാ​​​യ ഹ​​​ഷിം അം​​​ല, ആ​​​ന്‍ഡി​​​ൽ ഫെ​​​ലു​​​ക് വാ​​​യോ, ലു​​​ംഗി എ​​​ൻഗി​​​ഡി, കാ​​​ഗി​​​സോ റ​​​ബാ​​​ഡ, വെ​​​ര്‍നോ​​​ന്‍ ഫി​​​ലാ​​​ന്‍ഡ​​​ര്‍, കേ​​​ശ​​​വ് മ​​​ഹാ​​​രാ​​​ജ് എ​​​ന്നി​​​വ​​​ര്‍ വലതു​​​വ​​​ശ​​​ത്തു​​​മാ​​​ണ് നി​​​ന്ന​​​ത്. ഇ​​​താ​​​ണ് വ​​​ർ​​​ണ​​​വി​​​വേ​​​ച​​​ന ആ​​​രോ​​​പ​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്. സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഈ ​​​വി​​​ഷ​​​യം ചൂ​​​ടേ​​​റി​​​യ ച​​​ർ​​​ച്ച​​​യ്ക്കാ​​​ണു തു​​​ട​​​ക്ക​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

1948 മു​​​ത​​​ല്‍ 1991 വ​​​രെ വ​​​ർ​​​ണ​​​വി​​​വേ​​​ച​​​നം നി​​​ല​​​നി​​​ന്നി​​​രു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക. ക​​​റു​​​ത്ത​​​വ​​​ര്‍ഗ​​​ക്കാ​​​ര്‍ നേ​​​രി​​​ട്ട അ​​​വ​​​ഗ​​​ണ​​​ന​​​യ്‌​​​ക്കെ​​​തി​​​രേ പോ​​​രാ​​​ടി​​​യ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​ല്‍സ​​​ന്‍ മ​​​ണ്ടേ​​​ല വ​​​ർ​​​ണ​​​വി​​​വേ​​​ച​​​നം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​ൽ ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, വ​​​ര്‍ണ​​​വി​​​വേ​​​ച​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​ശേ​​​ഷി​​​പ്പു​​​ക​​​ള്‍ ഇ​​​പ്പോ​​​ഴും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ല്‍ നി​​​ല​​​നി​​​ല്‍ക്കു​​​ന്നു​​​ണ്ട്.

നേ​​​ര​​​ത്തെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ന്‍ ക​​​റു​​​ത്ത​​​വം​​​ശ​​​ജ​​​നാ​​​യ കാ​​​ഗി​​​സോ റ​​​ബാ​​​ഡ​​​യു​​​ടെ നെ​​​റ്റി​​​യി​​​ല്‍ നിർ ണായക വിക്കറ്റെടുക്കുന്ന വേ ളകളിൽ നാ​​​യ​​​ക​​​ൻ ഹാ​​​ഫ് ഡു​​​പ്ലെ​​​സി ചും​​​ബി​​​ക്കു​​​ന്ന ചി​​​ത്രം വ​​​ലി​​​യ വാ​​​ർ​​​ത്താ പ്രാ​​​ധാ​​​ന്യം നേ​​​ടി​​​യി​​​രു​​​ന്നു.

ടീ​​​മി​​​ല്‍ വ​​​ര്‍ണ​​​വി​​​വേ​​​ച​​​ന​​​മി​​​ല്ലെ​​​ന്ന പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന് ഈ ​​​ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ല്‍ അ​​​തി​​​നു നേ​​​ർ വി​​​പ​​​രീ​​​ത​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ടാ​​​ണ് പു​​​തി​​​യ ഗ്രൂ​​​പ്പ് ഫോ​​​ട്ടോ പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​വാ​​​ദ​​​ത്തെ കു​​​റി​​​ച്ച് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ടീം ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​തു​​​വ​​​രെ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

Related posts