ആലപ്പുഴ: അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന ഡിവൈഎസ്പിയുടെ പരാതിയിേ·ൽ സൈബർ സെൽ അന്വേഷണത്തിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശിപാർശ. ഓണ്‍ലൈൻ മാധ്യമത്തിലാണ് ജില്ലയിലെ ഡിവൈഎസ്പിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തപ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞയാഴ്ച കൈമാറിയിരുന്നു.
രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഡിവൈഎസ്പിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയെങ്കിലും ഓണ്‍ലൈൻ മാധ്യമമായതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് സൈബർ സെൽ അന്വേഷണം ആവശ്യമായതിനാൽ തുടർനടപടികൾക്ക് സൈബർ സെല്ലിനെ ചുമതലപ്പെടുത്താൻ രഹസ്യാന്വേഷണ വിഭാഗം ശിപാർശ ചെയ്യുകയായിരുന്നു.
എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഓണ്‍ലൈൻ പോർട്ടലിന്റെ ഡൊമൈൻ രജിസ്റ്റർ ചെയ്തത് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ച ശേഷമാകും തുടർ നടപടികൾ. സ്വീകരിക്കുക.